astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2022 സെപ്റ്റംബർ 23 -1200 കന്നി 7 - തിങ്കളാഴ്ച. (രാത്രി 10 മണി 6 മിനിറ്റ് 55 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം)

അശ്വതി: രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും. നിരാശാ ബോധം ഉണ്ടാകും, രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം. യാത്രാക്ലേശം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.

ഭരണി: ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. വാശിയും ദേഷ്യവും ഒഴിവാക്കിയാല്‍ ജീവിതം മധുരതരമാകും, കുടുംബാംഗങ്ങള്‍ പ്രതികാര മനോഭാവത്തോടെ ആയിരിക്കും. മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും.

കാര്‍ത്തിക:‍ ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.‍ യാത്രകൾ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു അനുമതിയും ധനലഭ്യതയും.

രോഹിണി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, മതപരമായ കാര്യങ്ങളില്‍ താല്‍പര്യം, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, അധികാരികളുടെ പ്രീതി, സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം. അന്യദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.

മകയിരം: ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും. എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, ശത്രുക്കളെ പരാജയപ്പെടുത്തും, സുഹൃത്തുക്കള്‍ സഹായിക്കും, വ്യക്തിപ്രഭാവത്തിനു തിളക്കം കൂടും, വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

തിരുവാതിര: സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, മാതാവിന് രോഗശാന്തി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പുണര്‍തം: രാഷ്ട്രീയക്കാർ അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, സ്വന്തം കുടുംബത്തോട് മാത്രമേ കൂറും സ്നേഹവും കാണുകയുള്ളു, കൂടുതല്‍ സുഖാനുഭവങ്ങള്‍, അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പര്യം.

പൂയം: തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷങ്ങൾ മാറും. കാര്യ നിർവഹണശേഷി, ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം, കലകളില്‍ താല്‍പര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.

ആയില്യം: നീചപ്രവര്‍ത്തികളില്‍ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.

മകം: പലമേഖലകളില്‍ നിന്നും പണവരവ് ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നശേഷം അധിക ചെലവുണ്ടാകും, ഭാര്യാഗുണം, സ്വാധീനശക്തി, ശത്രുക്കള്‍ക്ക് നാശം സംഭവിക്കും, ആഗ്രഹ സാഫല്ല്യം, സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.

പൂരം:‍ വിനോദയാത്ര, ഉല്ലാസകരമായ സംഗതികള്‍, കുടുംബാംഗളെക്കൊണ്ട് മനസ്സമാധാനം, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും, വ്യവഹാര വിജയം, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസ്സിന് സന്തോഷം കിട്ടും.

ഉത്രം: രോഗമുക്തിലഭിക്കും, സന്താനസുഖം, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍, ദൂരയാത്രകള്‍ വ്യക്തിപരമായി ഗുണപ്രദം, സ്വതന്ത്രമായി സഞ്ചരിക്കും, വസ്ത്രാഭരണാദികള്‍ ലഭിക്കും.

അത്തം: സ്ത്രീകള്‍ മൂലം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, വിഷയാസക്തി. വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി, അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.

ചിത്തിര: വാക്ക് പാലിക്കാന്‍ സാധിക്കില്ല, ആഗ്രഹസാഫല്ല്യം നടക്കാത്തതിനാല്‍ മനഃപ്രയാസം നേരിടും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക. ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളില്‍ ചാടും.

ചോതി : സ്വാര്‍ദ്ധത കാരണം മനോവിഷമം ഉണ്ടാകും, ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ കുറയും, ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത.

വിശാഖം: കളത്രദുരിതം, തസ്കരന്മാരുടെ ഉപദ്രവം കൂടുതലാകും, ഈശ്വരാധീനം കുറയും, ഗുരുശാപമേല്‍ക്കാതെ നോക്കണം. യാത്രയില്‍ ബുദ്ധിമുട്ടുകള്‍, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം, അന്യ ദേശവാസം മൂലം പ്രയാസങ്ങള്‍, മനസ്സമാധാനക്കുറവു സ്വയം ഉണ്ടാകും.

അനിഴം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികള്‍ക്ക് നല്ലസമയം, മംഗള കര്‍മ്മങ്ങൾ നടക്കും, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം നടത്തും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം.

കേട്ട: ലഭിച്ചു കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങള്‍ വര്‍ദ്ധിക്കും, തൊഴില്‍ രംഗം മെച്ചപ്പെടും, വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും. മറ്റുള്ളവരില്‍ നിന്നുള്ള ഉപദ്രവം കുറയും, കുടുംബപരമ്പയില്‍ പെട്ടവരുടെ സാന്നിധ്യം ഗൃഹത്തില്‍ ഉണ്ടാകും.

മൂലം: പ്രതികൂലമായ പരിതസ്ഥിതികളില്‍ ആത്മനിയന്ത്രണം പാലിക്കുക,‍ തൊഴിൽ മേഖലയില്‍ അംഗീകാരത്തിനും പ്രശംസയ്കും സാദ്ധ്യത, ഔദ്യോഗികമായി ദൂരയാത്രകള്‍, ലോണുകള്‍ എളുപ്പത്തില്‍ അനുവദിച്ചു കിട്ടും. സന്താനസുഖം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, കുടുംബസുഖം, ശത്രുക്കളെ പരാജയപ്പെടുത്തും.

പൂരാടം: കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും, വ്യവഹാര വിജയം. ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി,വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ഉത്രാടം: യാത്ര മൂലം ധനലാഭം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, കുടുംബ സുഖം, കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, നേതൃത്വ പാടവം കാഴ്ച്ചവയ്ക്കും, ധനനേട്ടം, സുഖാനുഭവങ്ങള്‍, ധനപരമായി ഉയര്‍ച്ച. ദൈവാധീനം ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.

തിരുവോണം: ആഗ്രഹങ്ങള്‍ സഫലമാകും, ധനലാഭം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, കൃഷിഗുണം, സ്ത്രീഗുണം, ദാബത്യസുഖം, ആഭരണലാഭം,‍ സുഖാനുഭവങ്ങള് വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യപരിപാലനം നടത്തും, പുതിയ അവസരങ്ങള്‍ ലഭിക്കും.

അവിട്ടം:‍ വിദ്യാവിജയം, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം. മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാരംഗത്തും അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം കിട്ടും, പ്രാര്‍ഥനക്ക് ഫലം കിട്ടും.

ചതയം: സ്ത്രീകള്‍ മുഖേനെ സന്തോഷം, പലരംഗത്തും തടസങ്ങള്‍ അനുഭവത്തിൽ വരും,‍ സുഖാനുഭവങ്ങള് അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.‍ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, കര്‍ഷകര്‍ക്ക് ലാഭം.വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴില്‍ മേഖല ഉഷാറാകും.

പൂരുരുട്ടാതി: വിവാഹ തീരുമാനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയോ തുടരുകയോ ചെയ്യും.‍ ശ്രദ്ധാപൂര്വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍,‍ ശത്രുവര്ദ്ധന. ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി.

ഉത്രട്ടാതി: സുഖഭക്ഷണ ലഭ്യത, ആഭരണ-വസ്ത്രാദി ലാഭം,കുടുബാങ്ങളുമായി രമ്യതയില്‍ കഴിയും, പ്രേമകാര്യങ്ങളില്‍ സന്തോഷം, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും. പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും. ജനപ്രീതിയും അംഗീകാരവും.

രേവതി: പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം, ഏല്ലാരംഗത്തും പരാജയം, അപായഭീതി. ശത്രുദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍. അധികാര മോഹം. ശാന്തതയും സമാധാനവും പുലര്‍ത്തണം, വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കണം.