
വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ 297 അമൂല്യ കരകൗശല - പുരാവസ്തുക്കൾ യു.എസ് മടക്കിനൽകി. ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതോ അനധികൃതമായി കടത്തുകയോ ചെയ്തവയാണ് ഇവ. മോദിയുടെ മുൻ യു.എസ് സന്ദർശനങ്ങളിലും അമൂല്യ സ്വത്തുക്കൾ ഇന്ത്യയ്ക്ക് വീണ്ടെടുക്കാനായിരുന്നു. 12-ാം നൂറ്റാണ്ടിലെ നടരാജ ശില്പം അടക്കം 157 പുരാവസ്തുക്കൾ 2021ൽ തിരിച്ചെത്തിച്ചു. 2023ലെ സന്ദർശനത്തിന് പിന്നാലെ 105 പുരാവസ്‌തുക്കളും ഇന്ത്യയിലെത്തി. 2004 - 2013 കാലയളവിൽ ഒരു പുരാവസ്തു മാത്രമാണ് ഇന്ത്യയ്ക്ക് തിരിച്ചുകിട്ടിയത്.
----------
ലഭിച്ചതിൽ പ്രധാനം
അപ്‌സര ശില്പം - 10-11 ാം നൂറ്റാണ്ട്
ജൈന തീർത്ഥങ്കരൻ - 15-16 ാം നൂറ്റാണ്ട്
ടെറാകോട്ട അലങ്കാരപ്പാത്രം - 3-4 ാം നൂറ്റാണ്ട്
തെക്കേ ഇന്ത്യൻ ശിലാശില്പം - ബി.സി 1 ാം നൂറ്റാണ്ട്
വെങ്കല ഗണേശ വിഗ്രഹം - 17-18 ാം നൂറ്റാണ്ട്
ബുദ്ധ പ്രതിമ - 15-16 ാം നൂറ്റാണ്ട്
കൃഷ്ണന്റെ വെങ്കല വിഗ്രഹം - 17-18 ാം നൂറ്റാണ്ട്
മുരുകന്റെ ഗ്രാനൈറ്റ് വിഗ്രഹം - 13-14 ാം നൂറ്റാണ്ട്
2014 മുതൽ തിരിച്ചെത്തിച്ചവ - 640
യു.എസ് - 578
യു.കെ - 16
ഓസ്ട്രേലിയ - 40