pic

വാഷിംഗ്ടൺ : യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വെള്ളി ട്രെയിൻ മോഡൽ വൈറലായി. പ്രധാന ബോഗിയുടെ വശങ്ങളിൽ 'ഡൽഹി - ഡെലവെയർ' എന്ന് ഇംഗ്ലിഷിലും ഹിന്ദിയിലും ആലേഖനം ചെയ്തിട്ടുള്ള ട്രെയിൻ വിന്റേജ് മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ബൈഡന്റെ ജന്മദേശമാണ് ഡെലവെയർ. വശങ്ങളിൽ ഇന്ത്യൻ റെയിൽവേയ്‌സ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബൈഡന്റെ പത്നി ജിൽ ബൈഡന് മനോഹരമായ കാശ്മീരി പഷ്‌മിന ഷാളും മോദി സമ്മാനിച്ചു.

ട്രെയിൻ,​ അപൂർവ സമ്മാനം

 92.5% വെള്ളി

നിർമ്മിച്ചത് മഹാരാഷ്ട്രയിലെ കരകൗശല വിദഗ്ദ്ധർ

ഇന്ത്യൻ ലോഹനിർമ്മാണ കലയുടെ പ്രതീകം