crime

​ഫറോക്ക്: ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി ​പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര പെരു​ണ്ണീരി തോട്ടുങ്ങൽ മുഹമ്മദ് മുസ്താഖാണ് (28) നല്ലളം ​പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡുകളുടെ സഹായത്തോടെ നല്ലളം സി.ഐ​യുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ​ കോഴിക്കോട് നഗരത്തിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് കവർച്ചാ മുതലുകൾ കണ്ടെടുത്തു.​ ഇയാളുടെ കൂട്ടാളികളായ കണ്ണൻ എന്ന സുബിൻ അശോക്, ആഷിക് എന്നിവർ ഒളിവിലാണെന്ന് ​പൊലീസ് പറഞ്ഞു. ഓണാവധിക്കാലത്ത്​ ഓഫീസിന്റെ പൂട്ട് തകർത്ത് ഒൻപത് ലാപ്ടോപ്പുകൾ, 6 മൊബൈൽ ഫോണുകൾ ഒരു ക്യാമറ എന്നിവയാണ് സംഘം കവർന്നത്.​ ഓണാവധി കഴിഞ്ഞ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പൽ ​പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.