കൊടുങ്ങല്ലൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കൂളിമുട്ടം ഊമന്തറ പാമ്പിനേഴത്ത് വീട്ടിൽ റസൽ സലീം (24) എന്നയാളുടെ വീട്ടിൽ നിന്നാണ് സംഘം സൂക്ഷിച്ചിരുന്ന കഞ്ചാവ് കിടപ്പ് മുറിയിലെ കട്ടിലിന്റെ അടിയിൽ നിന്ന് കൊടുങ്ങല്ലൂർ എക്‌സൈസ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഘത്തിൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.എസ്.പ്രദീപ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി, മന്മഥൻ, പ്രിവന്റീവ് ഓഫീസർ അനീഷ് പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, സിജാദ്, സനാത് സേവ്യർ, മുഹമ്മദ് ദിൽഷാദ്, കൃഷ്ണവിനായക് എന്നിവർ പങ്കെടുത്തു.