
ഹരിപ്പാട്: സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പാെലീസ് അറസ്റ്റ് ചെയ്തു. മുതുകുളം തെക്ക് ശ്രീമന്ദിരത്തിൽ സോജേഷ് നാഥ് (36), മുതുകുളം തെക്ക് സന്തോഷ് ഭവനത്തിൽ സന്തോഷ് കുമാർ (38) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് ഫെഡറൽ ബാങ്കിന് മുന്നിൽ വച്ചിരുന്ന പത്തിയൂർ വിശാഖം വീട്ടിൽ വിനോദിന്റെ സ്കൂട്ടറാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇവർക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു. സി.ഐ ജെ. നിസാമുദ്ദീൻ, എസ് .ഐ ബജിത്ത് ലാൽ, എ.എസ്.ഐ ലെതി, പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു.എസ്. നായർ, രതീഷ്, വിഷ്ണു. എസ്, അഖിൽ മുരളി, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.