
ന്യൂഡൽഹി: ഇന്തോപസഫിക് മേഖലയിലെ 11 രാജ്യങ്ങളിൽ സെർവിക്കൽ കാൻസർ പരിശോധന, രോഗനിർണയം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ 7.5 മില്യൺ യു.എസ് ഡോളറിന്റെ ധനസഹായം നൽകും. കാൻസർ പ്രതിരോധത്തിനുള്ള റേഡിയോ തെറാപ്പി ചികിത്സയ്ക്കും പിന്തുണ നൽകും. 40 ദശലക്ഷം ഡോസ് വാക്സിനും വിതരണം ചെയ്യും.
ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റൽ ഹെൽത്തിലെ ആഗോള സംരംഭത്തിന് 10 മില്യൺ യു.എസ് ഡോളറിന്റെ സഹായം ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ലക്ഷ്യമിട്ട് ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി നടന്ന
കാൻസർ മൂൺഷോട്ട് പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ക്വാഡ് പ്രവർത്തനം രാജ്യങ്ങൾക്കും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അത് മനുഷ്യ കേന്ദ്രീകൃത സമീപനത്തിന്റെ യഥാർത്ഥ സത്തയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലോകം, ആരോഗ്യം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇന്ത്യ സെർവിക്കൽ കാൻസർ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെന്നും നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ നടത്തിവരുന്നുണ്ടെന്നും മോദി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കാൻസർ മൂൺഷോട്ട് സംരംഭത്തെ അഭിനന്ദിച്ച മോദി ഇന്ത്യയും ബൃഹത് സെർവിക്കൽ കാൻസർ സ്‌ക്രീനിംഗ് പരിപാടി നടത്തുമെന്ന് അറിയിച്ചു,