pic

ടെഹ്‌റാൻ: കിഴക്കൻ ഇറാനിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. 24 പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9ന്, ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റർ അകലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലെ താബാസിലായിരുന്നു സംഭവം. മീഥെയ്ൻ വാതക ചോർച്ചയാണ് ‌സ്‌ഫോടനത്തിലേക്ക് നയിച്ചത്.

ഏകദേശം 30,000 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന മദൻജൂ ഖനിയിലാണ് സംഭവം. കഴിഞ്ഞ വർഷം വടക്കൻ നഗരമായ ദാംഘാനിലെ ഖനിയിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. 2017ൽ അസാദ് ഷാഹറിലെ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 43 പേർക്ക് ജീവൻ നഷ്ടമായി.