
ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും . ഹണിമൂൺ യാത്രയിൽ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ സ്വിം സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം ദിയയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബാലിയാത്രയുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്തത് അഹാനകൃഷ്ണയാണെന്ന് ദിയ യുട്യൂബിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു. കുടുംബത്തിനൊപ്പം 'മിഥുനം സ്റ്റൈൽ ഹണിമൂൺ" എന്ന് യാത്രയെക്കുറിച്ച് പലരും കമന്റ് ചെയ്യുന്നു. ബാലിയിൽ നിന്ന് നിരവധി ചിത്രങ്ങൾ കൃഷ്ണകുമാറും കുടുംബവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയും പങ്കുവച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സെപ്തംബർ അഞ്ചിനായിരുന്നു.