
വാർദ്ധക്യകാലത്ത് സാമ്പത്തികപരമായി ആരുടെയും സഹായമില്ലാതെ ജീവിക്കാനാണ് ഒട്ടുമിക്കവരും ആഗ്രഹിക്കുന്നത്. അതിനായി ജോലിയിരിക്കുമ്പോൾ തന്നെ ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ പലരും മറക്കാറില്ല. അങ്ങനെ മാറ്റിവയ്ക്കുന്ന തുകയിൽ നിന്നും വീണ്ടും മികച്ച വരുമാനം നേടാൻ സാധിച്ചാലോ? അത്തരത്തിൽ ഉളള ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അല്ലെങ്കിൽ എസ് ഐ പിയാണ് പദ്ധതി. പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് വലിയ തുക നേടാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. പ്രതിമാസം 5000 രൂപയുടെ നിക്ഷേപം നടത്തി റിട്ടയർമെന്റ് കാലം എത്തുമ്പോഴേയ്ക്കും 7.4 കോടി രൂപ സമ്പാദിക്കാം.
25-ാം വയസിലെങ്കിലും നിങ്ങൾ ഈ പദ്ധതിയിൽ ചേരേണ്ടതാണ്. അപ്പോൾ 35 വർഷത്തിനുളളിൽ ഭീമമായ ഒരു തുക സമ്പാദിക്കാൻ കഴിയും. 35 വർഷത്തേക്ക് പദ്ധതിയിൽ പ്രതിമാസം 5000 രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 21,00,000 രൂപയാകും. പദ്ധതിയുടെ കാലാവധി അവസാനിക്കുമ്പോൾ ആകെ നിക്ഷേപത്തിന്റെ 15 ശതമാനം (7,22,03,225) റിട്ടേൺ ലഭിക്കും. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 7,43,03,225 രൂപയാകും.