a

മുംബയ്: ജബൽപൂർ-മുംബയ് ഗരീബ് രഥ് എക്‌സ്പ്രസിന്റെ എ.സി കോച്ചിൽ പാമ്പിനെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിൽ ചുരണ്ടുകൂടിയ പാമ്പ് എ.സി വെന്റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നത് കാണാം.

പാമ്പിനെ കണ്ടതോടെ യാത്രക്കാർ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കസറ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് സംഭവം. ട്രെയിൻ നിറുത്തി പാമ്പിനെ പുറത്തെടുത്തു. അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.