
ചെന്നൈ: ഗുണ്ടാനേതാവും തമിഴ്‌നാട് മുൻ ബി.എസ്.പി നേതാവ് ആംസ്‌ട്രോംഗ് കൊലക്കേസിലെ പ്രധാന പ്രതിയുമായ സീസിംഗ് രാജയെ പൊലീസ് വെടിവച്ച് കൊന്നു. ആന്ധ്രയിൽ നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരും വഴി ഞായറാഴ്ച്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ കൊല. ഈസ്റ്റ് കോസ്റ്റ് റോഡിൽ നീലങ്ങരയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഇയാൾ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ കണ്ടെടുക്കുന്നതിനിടെ ഇതിലൊരു തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് വെടിവച്ചു കൊന്നെന്നാണ് പൊലീസ് വിശദീകരണം.
33 ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജ. ഇയാളുടെ ജീവൻ അപടകത്തിലെന്ന് ഭാര്യ വീഡിയോ പുറത്തിറക്കിയതിനു പിന്നാലെയാണ് കൊല്ലപ്പെട്ടത്. ആംസ്ട്രോംഗ് വധ കേസിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.