
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റായി ഇടത് നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റു. പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ശ്രീലങ്കയ്ക്ക് പുതിയ തുടക്കം നൽകും.
നവോത്ഥാനത്തിന്റെ പുതുയുഗം കൊണ്ടുവരാൻ ജനം ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിസനായകെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 42.31 ശതമാനം വോട്ടുകൾ നേടിയാണ് നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) സ്ഥാനാർത്ഥിയായ ദിസനായകെ മുന്നിലെത്തിയത്. ആർക്കും 50 ശതമാനം വോട്ടു നേടാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണന വോട്ടുകൾ കൂടി എണ്ണിയാണ് ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.