
ജയ്പൂർ: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ആയി റിയ സിൻഹ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഫിനാലെ മത്സരത്തിലാണ് ഗുജറാത്ത് സ്വദേശിയായ 18കാരി വിജയിയായത്. സ്ഥാനങ്ങൾ നേടി. 51 മത്സരാർഥികളെ മറികടന്നാണ് റിയയുടെ തിളക്കമാർന്ന വിജയം. പ്രഞ്ജൽ പ്രിയ ഫസ്റ്റ് റണ്ണറപ്പും ഛവി വെർഗ് സെക്കൻഡ് റണ്ണറപ്പും ആയി. നടിയും മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 വിജയിയുമായ ഉർവശി റൗട്ടേല ആണ് വിജയിയെ പ്രഖ്യാപിച്ചത്. ഈ കിരീടത്തിലേക്ക് എത്താൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്നും . മുൻ ജേതാക്കൾ തനിക്ക് പ്രചോദനമായിയെന്നും റിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം അവസാനം മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മത്സരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്ത്യയുടെ വിശ്വസുന്ദരി പട്ടങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് 1994 ൽ സുഷ്‌മിത സെനിലൂടെ ആണ് ഇന്ത്യ ആദ്യ വിശ്വസുന്ദരി പട്ടം സ്വന്തമാക്കുന്നത്. ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടാണ് സുഷ്‌മിത സെൻ 'ഫെമിന മിസ്സ് ഇന്ത്യ' കിരീടം സ്വന്തമാക്കുന്നത്. സുഷ്‌മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിയായിരുന്നു.
ലാറ ദത്തയാണ് രണ്ടാമതും ഇന്ത്യയിലേക്ക് വിശ്വസുന്ദരിപട്ടം എത്തിച്ചത്. 2000 ലാണ് ലാറ ദത്ത കിരീടമണിഞ്ഞത്. പിന്നീട് തമിഴ് സിനിമയിലും ഹിന്ദി സിനിമയിലും ലാറക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും മുൻനിര നായിക ആവാന്‍ ലാറക്കായില്ല.
പിന്നീട് 2021 ലാണ് മൂന്നാമത്തെ വിശ്വകിരീട നേട്ടം ഇന്ത്യയെ തേടി എത്തുന്നത്. പഞ്ചാബിൽ നിന്നുള്ള ഹർനാസ് സന്ധുവാണ് അവസാനമായി ഇന്ത്യയിൽ നിന്നും മിസ് യൂണിവേഴ്‌സ് ടൈറ്റിൽ വിൻ ചെയ്‌തത്. റിയ സിൻഹയിലൂടെ അടുത്ത കിരീടനേട്ടം സ്വപ്‌നം കാണുന്നുണ്ട് ഇന്ത്യ.