d

തൃശൂർ : തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ കൈയിൽ കിട്ടും,​ വിവരങ്ങൾ ഇപ്പോൾ തനിക്ക് അറിയില്ല അതേക്കുറിച്ച് ഇപ്പോൾ തനിക്ക് പറയാൻ കഴിയില്ല. റിപ്പോർട്ട് പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,​ തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ട് കാണാതെയാണ് മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നുനാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും അദ്ദേഹം പറഞ്ഞു . സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒ​രാ​ഴ്ച​യ്ക്ക​കം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ൽ​കാ​ൻ​ ​അ​ഞ്ചു​ ​മാ​സം​ ​മു​മ്പ് ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​റി​പ്പോ​ർ​ട്ടാ​ണ് ​ശ​നി​യാ​ഴ്ച​ ​ഡി.​ജി.​പി​ക്ക് ​സ​മ​ർ​പ്പി​ച്ച​ത്.​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഒ​രാ​ഴ്ച​കൂ​ടി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കി​യെ​ന്നും​ 24​ന് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ക്കു​മെ​ന്നും​ ​ശ​നി​യാ​ഴ്ച​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞ് ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ​എ.​ഡി.​ജി.​പി​ ​റി​പ്പോ​ർ​ട്ട് ​കൈ​മാ​റി​യ​ത്. 300​ ​പേ​ജു​ള്ള​ ​റി​പ്പോ​ർ​ട്ടാ​ണ് ​സ​മ​ർ​പ്പി​ച്ച​ത്