ന്യൂഡൽഹി: അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്നും കണ്ടത് തെറ്റല്ലെന്നും 28 കാരനെതിരെയുള്ള പോക്സോ കേസിൽ മദ്രാസ് ഹൈക്കോടതി വിധിച്ചതാണ് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്. ജനുവരിയിലായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.
കുട്ടികളെ ഇരകളാക്കുന്ന അശ്ലീല വീഡിയോ കൈവശംവച്ച കേസിലെ പ്രതിയെ കേരള ഹൈക്കോടതിയും വെറുതെവിട്ടിരുന്നു. ഇതിനെതിരെയുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ആഗസ്റ്റിൽ നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി.