
( 2024 സെപ്റ്റംബർ 24 -1200 കന്നി 8 - ചൊവ്വാഴ്ച. രാത്രി 9 മണി 53 മിനിറ്റ് 45 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )
അശ്വതി: ദുർവാശി മൂലം ദുരിതം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക. കർമ്മ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.
ഭരണി: ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ, രോഗസാദ്ധ്യത. ആരോഗ്യപരമായി നല്ല ശ്രദ്ധ പുലർത്തണം. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
കാർത്തിക: .യാത്രയിൽ വളരെ കരുതൽ വേണം. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്. സ്വാർത്ഥമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.
രോഹിണി: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും.അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും. കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പുലർത്തണം.
മകയിരം: പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും, ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ. കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും. യുവതീ യുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.
തിരുവാതിര: കുടുംബത്തിൽ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, പരസ്ത്രീകളിൽ അതിയായ താത്പര്യം കാണിക്കും, ക്ഷമയില്ലായ്മ ആപത്ത് ഉണ്ടാക്കും. സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കൾ ആകും.
പുണർതം: ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം. കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസ ക്കൂടുതൽ.
പുയം: ബുദ്ധി പരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, സന്താനങ്ങൾക്ക് ജോലി ലഭ്യത, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.
ആയില്യം: സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അർഹനാകും, കുടുംബസുഖം. മറ്റുള്ളവരെ സഹായിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും അതിൽ വിജയിക്കുകയും ചെയ്യും.
മകം: സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, കുടുംബസുഖം, വിവാഹ കാര്യങ്ങളിൽ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും.
പൂരം: മനസ്സിലുദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗവും സ്വീകരിക്കും, യാത്രമൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്യം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ. പ്രണയ കാര്യങ്ങിളിൽ സന്തോഷാനുഭങ്ങൾ ഉണ്ടാകും, പരസഹായത്താൽ സുഖാനുഭങ്ങൾ.
ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, യാത്രമൂലം നേട്ടം ,തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം. ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.
അത്തം: ധനപ്രാപ്തി, ദൈവാനുകൂല്യം , തേൻപുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്. ശുഭകാര്യങ്ങൾ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.
ചിത്തിര: പ്രശ്നങ്ങളിലും വാഗ്ദാനങ്ങളിലും വഴിപ്പെടരുത്.ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, പ്രശ്നങ്ങളിൽ ചാടാൻ സാദ്ധ്യതയുണ്ട്. കുടുംബസുഖം ലഭിക്കും, നേത്ര രോഗം വരാതെ നോക്കണം.
ചോതി : സഹായികൾ ശത്രുക്കൾ ആകും, ധനത്തിന്റെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
വിശാഖം: കോടതി നടപടികൾ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം. ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആരോഗ്യപരമായി അസ്വസ്ഥതകൾ,തെറ്റിദ്ധാരണകൾ വന്നുഭവിക്കും. സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും.
അനിഴം: കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ. ഔഷധം ഉപയോഗിക്കേണ്ടി വരും,
പ്രണയം മൂലം കഷ്ടപ്പാടുകൾ,
കേട്ട: നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, മിത്രങ്ങൾ ശത്രുക്കൾ ആകും, അനാവശ്യ കാര്യങ്ങള്ക്കായി പണം ചെലവാകും .പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
മൂലം: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, എഴുത്തുകുത്തുകൾ അനുകൂലമാകും,ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. ആരോഗ്യത്തിൽ കരുതൽ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങൾ, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ.
പൂരാടം: വിശ്വാസവഞ്ചന നേരിടും, തൊഴിൽ പരമായി എതിർപ്പുകൾ. അനുകൂലികൾ ശത്രുക്കൾ ആകും. കുടുംബ സമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും. വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.
ഉത്രാടം: വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക,വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി. പ്രണയംമൂലം കഷ്ടപ്പാടുകൾ.
തിരുവോണം: ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും, കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം. ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
അവിട്ടം: സാമ്പത്തീകമായി ഉള്ള ബുദ്ധിമുട്ടുകൾ മാറും, സന്താനങ്ങൾക്ക് ജോലി ലഭ്യതയുണ്ടാകും, , കുടുംബ സുഖം, മംഗളകർമ്മങ്ങളിൽ സഹകരിക്കും. യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം.
ചതയം: സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, സുഖാനുഭവങ്ങൾ. താൽക്കാലിക ജോലിസ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താത്‌കാലിക ജോലിസ്ഥിരമാകും.
പൂരുരുട്ടാതി: ദൃഢനിശ്ചയം ഉണ്ടാകും, സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും, പ്രവൃത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാരപരിധി വർദ്ധിക്കും. ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.
ഉത്രട്ടാതി: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബ പരമായി ഉള്ള അസ്വസ്ഥതകൾ കുറയും.
രേവതി: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും. എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും. ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ, പലതരത്തിൽ ധന നേട്ടം, ശുഭകാര്യങ്ങൾ നടക്കും, ധനപരമായ കാര്യങ്ങളിൽ വിജയം.