a

താനെ: മുംബയിലെ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. അക്ഷയ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. ഇയാൾ കോൺസ്റ്റബിളിൽ നിന്ന് ആയുധം തട്ടിയെടുത്ത് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചു വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അന്വേഷണത്തിന്റെ ഭാഗമായി താനെയിലേക്ക് കൊണ്ടുപോകവെയായിരുന്നു സംഭവം.

താനെയിലെ സ്‌കൂളിൾ അറ്റൻഡറായിരുന്ന അക്ഷയ് ഷിൻഡെ ടോയ്‌ലറ്റിൽ വച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തിൽ വൻ പ്രതിഷേധമുയരുകയും ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം ട്രയിനുകൾ തടഞ്ഞിടുകയും ചെയ്തു.