pic

ന്യൂയോർക്ക് : ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സമാധാന ശ്രമങ്ങൾക്കും സ്ഥിരതയ്ക്കും ഇന്ത്യയുടെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ഗാസയിലെ മാനുഷിക സാഹചര്യങ്ങളിൽ അതിയായ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സാബാഹ് ഖാലിദ് അൽ-ഹമദ് അൽ-സാബാഹ് എന്നിവരുമായും കൂടിക്കാഴ്ചകൾ നടത്തി. ന്യൂയോർക്കിൽ യു.എൻ പൊതുസഭയുടെ സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചറിൽ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കൾ.