pic

വാഷിംഗ്ടൺ: അമേരിക്കൻ സാഹിത്യ നിരൂപകനും തത്വചിന്തകനും മാർക്‌സിസ്റ്റ് രാഷ്ട്രീയ സൈദ്ധാന്തികനുമായ ഫ്രെഡ്‌റിക് ജെയിംസൺ (90) അന്തരിച്ചു. ഞായറാഴ്ച നോർത്ത് കാരലൈനയിലായിരുന്നു അന്ത്യം. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് ഒട്ടനവധി സംഭാവനകൾ നൽകി. മുതലാളിത്തത്തെയും സമകാലിക സാംസ്കാരിക പ്രവണതകളെയും കുറിച്ചുള്ള വിശകലനത്തിലൂടെ അദ്ദേഹം പ്രശസ്തനായി. അദ്ദേഹത്തിന്റെ 'പോസ്റ്റ്മോഡേണിസം, ഓർ, ദ കൾച്ചറൽ ലോജിക് ഒഫ് ലേറ്റ് ക്യാപിറ്റലിസം" (1991), 'ദ പൊളിറ്റിക്കൽ അൺകോൺഷ്യസ്"(1981) എന്നീ പുസ്തകങ്ങൾ ലോകപ്രശസ്തമാണ്. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ക്രിറ്റിക്കൽ തിയറിയുടെ ഡയറക്ടർ ആയിരുന്നു.