തിരൂർ: ബാംഗ്ലളൂരുവിൽ നിന്നും വിൽപ്പനയ്ക്കെത്തിച്ച മാരക രാസലഹരിയായ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായ മടത്തി പറമ്പിൽ മുഹമ്മദ്‌ തൻസീഫ് (27), നിറമരതൂർ ചെറിച്ച വീട്ടിൽ കാട്ടിയകടവത്

ജാഫർ സാദിഖ് (39), താനാളൂർ പുത്തനാട്ടുപറമ്പിൽ ഷിബിൽ റഹ്മാൻ (24) എന്നിവരെയാണ് 45 ഗ്രാം രാസലഹരിയുമായി പിടികൂടിയത്. തിരൂർ റിംഗ് റോഡിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് രണ്ടു കാറുകൾ സഹിതം സംഘത്തെ പിടിച്ചത്. രണ്ടു പേർ ഗൾഫിൽ നിന്നും ലീവിന് വന്നതാണ് , തിരൂരിലെ കോളേജിലെയും സ്കൂളിലെയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാനാണ് ഇവർ രാസ ലഹരി കൊണ്ടുവന്നത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷ്, സബ് ഇൻസ്‌പെക്ടർ ആർ.പി സുജിത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ, ബിനു,​ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിൽജിത്, ധനീഷ് കുമാർ, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.