pic

ശ്രീലങ്കയിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ റെനിൽ വിക്രമസിംഗെയെ പറ്റി

 1993 മേയ് മുതൽ 2019 നവംബർ വരെയുള്ള കാലയളവിൽ അഞ്ച് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രി

 ശ്രീലങ്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി

 1994 - 2015 കാലയളവിനിടെ രണ്ട് തവണ പ്രതിപക്ഷ നേതാവ്

 1994 മുതൽ യുണൈ​റ്റഡ് നാഷണൽ പാർട്ടിയുടെ ( യു.എൻ.പി ) തലവൻ

 അഭിഭാഷകൻ, 1949 മാർച്ച് 24ന് കൊളംബോയിലെ ഉന്നത, രാഷ്ട്രീയ കുടുംബത്തിൽ ജനനം

 1977ൽ ആദ്യമായി എം.പിയായി

 വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴിൽ, നിയമ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്

 ശ്രീലങ്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയായിരുന്നു ( 1977ൽ യുവജനകാര്യ മന്ത്രിയായപ്പോൾ )

 ഇന്ത്യയുമായി സഹകരണ മനോഭാവം സൂക്ഷിച്ച നേതാവ്