
കൂട്ടത്തിലിരുന്ന് കമന്റ് പറയാൻ എല്ലാവർക്കും സാധിക്കും. എന്നാൽ ഒരു ആൾക്കൂട്ടത്തിന് മുന്നിൽ സ്വന്തം കഴിവ് പ്രകടിപ്പിക്കണമെങ്കിൽ നല്ല ആത്മവിശ്വാസമൊക്കെ വേണമെന്ന് പറയാറുണ്ട്. ധൈര്യമുണ്ടെങ്കിൽ പോലും ചിലർ കുറച്ച് പേരുടെ മുന്നിൽ പോയി നിൽക്കുമ്പോൾ വിയർക്കുന്നത് കാണാറുണ്ട്.
ഇപ്പോഴിതാ ഒരു കൊച്ചുപെൺകുട്ടി വളരെ കൂളായി കുട്ടികൾക്കിടയിൽ നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാണികളിൽ ആരോയാണ് വീഡിയോ പകർത്തിയത്.
ചുറ്റുമുള്ള കുട്ടികളും ഡാൻസ് ചെയ്യുന്നുണ്ടെങ്കിലും ഈ കൊച്ചു പെൺകുട്ടി തന്നെയാണ് താരം. വീഡിയോയിൽ പെൺകുട്ടി ഡാൻസ് കളിക്കുന്നതിനൊപ്പം, ലിപ് സിങ്ക് ചെയ്യുന്നതും കാണാം. അവളുടെ ആത്മവിശ്വാസം തന്നെയാണ് ഏവരെയും ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
' അവൾ അവളുടേതായ ലോകത്താണ്', 'എന്റെ ദൈവമേ, അവളുടെ മുഖഭാവം,ഡാൻസ്... ഇതുപോലെ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല', ' എത്ര ക്യൂട്ടായിട്ടാണ് അവൾ ഡാൻസ് കളിക്കുന്നത്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായിട്ടല്ല കുട്ടി ഡാൻസേഴ്സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.