
കമൽഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് പൂർത്തിയായി. 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യ ലക്ഷ്മി, നാസർ തുടങ്ങിയവരോടൊപ്പം ചിമ്പുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രംഗരായ ശക്തിവേൽനായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അശോക് സെൽവന്‍, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഛായാഗ്രഹണം രവി കെ. ചന്ദ്രൻ .മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ .ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും തഗ് ലൈഫിന്റെ ഭാഗമാകുന്നു. രാജ്കമൽ ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് നിർമ്മാണം.
പി .ആർ. ഒ പ്രതീഷ് ശേഖർ.