ss

ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളിൽ തിരക്കേറിയ നായികയായിരുന്നു കനകയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യങ്ങളിൽ വൈറൽ. കനകയുടെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ. കരകാട്ടൈകാരൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച കനക തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നു. എന്നാൽ ചിത്രത്തിൽ കാണുന്നത് കനക തന്നെയാണെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. ചെന്നൈ മാളിൽ വച്ച് ഒരു ആരാധകൻ പകർത്തിയതാണ് ചിത്രം. സിനിമാ മേഖലയിൽനിന്ന് കാൽനൂറ്റാണ്ടായി അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റ് അനവധി വിവാദങ്ങളും ഉയർന്നിരുന്നു. ക്യാൻസർ ബാധിച്ച് കനക മരിച്ചെന്നായിരുന്നു ആദ്യ വിവാദം. അച്ഛനും കനകയും തമ്മിലുള്ള സ്വത്ത് തർക്കവും വാർത്തകളിൽ നിറഞ്ഞു. അച്ഛൻ തന്നെ മനോരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കനക രംഗത്തുവന്നു. നിരവധി തവണ മാധ്യമങ്ങൾ കനകയുടെ മരണം റിപ്പോർട്ട് ചെയ്തു. എന്നാൽ കനക തന്നെ രംഗത്തുവന്ന് അതു നിഷേധിച്ചു. തമിഴ് നടി കുട്ടി പദ്മിനി കഴിഞ്ഞ വർഷം കനകയോടൊപ്പം ഫോട്ടോ പങ്കുവച്ച് രംഗത്തു എത്തിയിരുന്നു. സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ സിനിമയിൽ ആനപ്പാറ തറവാട്ടിലെ മാലു എന്ന കഥാപാത്രമായി എത്തി കനക മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി. മമ്മൂട്ടി, മോഹൻലാൽ , മുകേഷ് തുടങ്ങി പ്രമുഖ നായകൻമാരുടെ നായികയായി തിളങ്ങി. മമ്മൂട്ടിയുടെ നായികയായി കനക തമിഴിലും മിന്നി. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻ മഴ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം പ്രത്യക്ഷപ്പെട്ടത്.