
തിരുവനന്തപുരം: ശ്രീവരാഹം വാർഡ് കൗൺസിലറും സി.പി.ഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗവുമായ എസ്.വിജയകുമാറിന് അന്ത്യാഞ്ജലി. ഇന്നലെ രാവിലെ വിജയകുമാറിന്റെ ശ്രീവരാഹത്തെ വീട്ടിലെത്തി മന്ത്റി ജി.ആർ. അനിൽ ആദരാഞ്ജലി അർപ്പിച്ചു. സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. 11ന് നഗരസഭയിലെത്തിച്ച മൃതദേഹത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തിങ്കളാഴ്ചയാണ് എസ്.വിജയകുമാർ അന്തരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം നടന്നു. വൈകിട്ട് ശ്രീവരാഹത്ത് നടന്ന അനുശോചന യോഗത്തിൽ മന്ത്റി ജി.ആർ. അനിൽ,ഡെപ്യൂട്ടി മേയർ പി.കെ. രാജു, ടി.എസ്. ബിനുകുമാർ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ജെയിൽകുമാർ, നഗരസഭ യു.ഡി.എഫ് കക്ഷിനേതാവ് പദ്മകുമാർ, ബി.ജെ.പി കക്ഷിനേതാവ് എം.ആർ. ഗോപൻ, ഡി.ആർ. അനിൽ, രാഖി രവികുമാർ, ശ്രീവരാഹം കരയോഗം പ്രസിഡന്റ് സുരേഷ് കുമാർ, എം.എം. ബഷീർ, എം.എസ്. കണ്ണൻ, കുര്യാത്തി മോഹനൻ, ആൾ സെയിന്റ്സ് അനിൽ, വേളാവൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.