
അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. "" ആളുകൾ പറയും , കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് ! പക്ഷേ എല്ലായ്പ്പോഴും യാഥാർത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ... ഒാരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യുന്നു. കടന്നു പോകുന്ന ഒാരോ ദിവസവും , ഒാരോ ഉയർച്ച താഴ്ചകളിലും ... എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്."" ഭാവന കുറിച്ചു. പ്രതിസന്ധി ഘട്ടത്തിൽ വരെ ഭാവvയ്ക്കൊപ്പം എല്ലായ്പ്പോഴും താങ്ങായി പിതാവ് ബാലചന്ദ്രനുണ്ടായിരുന്നു.ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം.