
പാരീസ് ഫാഷൻ വീക്കിൽ ബ്യൂട്ടി ബ്രാന്റായ ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് ആലിയ ഭട്ട് . ആദ്യമായാണ് ആലിയ ഭട്ട് പാരീസ് ഫാഷൻ വീക്കിൽ ചുവടുവയ്ക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകല്പന ചെയ്ത അതിമോഹരമായ മെറ്റാലിക് സിൽവർ ബസ്റ്റിയർ അണിഞ്ഞ് ആത്മവിശ്വാസത്തോടെ റാമ്പിൽ നടക്കുന്ന ആലിയയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. ലോറിയൽ ജെയ് ൻ ഫോണ്ട, ഇവാ ലോംഗോറിയ, എെശ്വര്യ റായ് ബച്ചൻ , കെൻഡൽ ജെന്നർ, കാര ഡെലിവിഗ്നെ തുടങ്ങിയവരും പങ്കെടുത്തു. ലോറിയൽ പാരീസിന്റെ പുതിയ ബ്രാന്റ് അംബാസഡറായി അടുത്തിടെയാണ് ആലിയയെ തിരഞ്ഞെടുത്തത്. സിൽവർ- മെറ്റാലിക് ഒഫ് ഷോൾഡർ കോർസെറ്ര് ആലിയയുടെ ഗ്ലാമറിൽ നിറഞ്ഞു നിന്നു. യു എസ് നടിയും മോഡലും സംവിധായികയുമായ ആൻഡി മക്ഡവലിനൊപ്പം ആലിയ റാമ്പ് പങ്കിട്ടു.ഇരുവരും കൈകോർത്തു നടന്നപ്പോൾ അത് ഷോയിലെ അവിസ്മരണീയമായ നിമിഷമായി മാറി. പാരീസ് ഫാഷൻ വീക്ക് വുമൺ റെഡി- ടു- വെയർ സ്പ്രീംഗ് സമ്മർ 2025 ശേഖരത്തിന്റെ ഭാഗമായിരുന്നു ലോറിയൽ പാരീസ് ഷോ.