
മുംബയ്: ഇറാനി ട്രോഫിയ്‌ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന് പിന്നാലെ മുംബയ് ടീമിനെയും പ്രഖ്യാപിച്ചു. നിലവിലെ രഞ്ജി ചാമ്പ്യന്മാരായ മുംബയും റെസ്‌റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിൽ ഒക്‌ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് മത്സരം. രഞ്ജി ചാമ്പ്യന്മാരും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള കളിക്കാരും തമ്മിലാണ് മത്സരം നടക്കാറ്. രഞ്ജി ട്രോഫിയിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച നായകൻ അജിങ്ക്യ രഹാനെ തന്നെ ഇറാനി ട്രോഫിയിലും ടീമിനെ നയിക്കും. റെസ്‌റ്റ് ഓഫ് ഇന്ത്യ നേരത്തെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് ആണ് ടീമിനെ നയിക്കുക.
അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളായ ശാർദ്ദുൽ ഠാക്കൂർ, പ്രിഥ്വി ഷാ, ശ്രേയസ് അയ്യർ എന്നിവർ മുംബയ് ടീമിലുണ്ട്.ഏറെനാളായി മൂവരും ഇന്ത്യൻ ടെസ്‌റ്റ് സ്‌ക്വാഡിൽ നിന്നും പുറത്താണ്. മികവ് പുലർത്തിയാൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള വഴിയാണ് ഇത്തവണ. ബംഗാൾ ഓപ്പണറായ അഭിമന്യു ഈശ്വരൻ ആണ് റെസ്‌റ്റ് ഓഫ് ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റൻ. ഇഷാൻ കിഷനും റെസ്‌റ്റ് ഓഫ് ഇന്ത്യ ടീമിലുണ്ട്.
മുംബയ് ടീം: അജിങ്ക്യ രഹാനെ(ക്യാപ്‌റ്റൻ), പ്രിഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യാംശ് ഷെഡ്‌ഗെ, ഹാർദിക് താമോർ (വിക്കറ്റ് കീപ്പർ), സിദ്ധാന്ത് അദ്ദാത്‌റാവു (വിക്കറ്റ് കീപ്പർ), ഷംസ് മുലാനി, തനുഷ് കൊടിയാൻ, ഹിമാൻശു സിംഗ്, ശാർദ്ദുൽ ഠാക്കൂർ, മോഹിത് അവസ്ഥി, മുഹമ്മദ് ജുനേദ് ഖാൻ, റോസ്‌റ്റൺ ഡയസ്.
റെസ്‌റ്റ് ഓഫ് ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്‌റ്റൻ), സായി സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മാനവ് സുതർ, സരൻശ് ജെയ്‌ൻ, പ്രസിദ്ധ് കൃഷ്‌ണ, മുകേഷ് കുമാർ, യഷ് ദയാൽ, റിക്കി ഭുവി, ശാശ്വന്ത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.