
തളിപ്പറമ്പ്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60കാരനായ പ്രതിയെ അഞ്ച് വർഷം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും പോക്സോ കോടതി ശിക്ഷിച്ചു. ആലപ്പടമ്പ ചൂരൽ അരിയിലിലെ കണിയാംകുടിയിൽ ഹൗസിൽ കെ.സി സണ്ണി(60)യെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2022 ജൂൺ മൂന്നിന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ പെരിങ്ങോം എസ്.ഐ പി. യദുകൃഷ്ണനാണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.