samastha

തിരുവനന്തപുരം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമം 'സമൈതുഹു മുഹമ്മദ" സമാപിച്ചു.മംഗലപുരം സഫ കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ സമസ്ത ജില്ലാ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ,​വൈസ് പ്രസിഡന്റ് ഫഖ്റുദീൻ ബാഖവി എന്നിവർ ചേർന്ന് പതാക ഉയർത്തി.മഅമൂൻ ഹുദവി വണ്ടൂർ റബീഅ് സന്ദേശം നൽകി.സുഹൈൽ ഫൈസി കൂരാടിന്റെ നേതൃത്വത്തിൽ ബുർദാ ഖവാലിയും അൻവർ അലിഹുദവിയുടെ നേതൃത്വത്തിൽ നബികീർത്തന മഹാസംഗമവും നടത്തി.അസ്സയ്യിദ് നജ്മുദ്ദിൻ പൂക്കോയ തങ്ങൾ അൽയമാനി അൽ ഐദറൂസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ഷാജഹാൻ ദാരിമി പനവൂർ,സിദ്ദീഖ് ഫൈസി അസ്ഹരി കണിയാപുരം,സെയ്യിദ് ബാഅലവി തങ്ങൾ,സിയാദ് കോയ തങ്ങൾ, ഹുസൈൻ ദാരിമി,സി.ബി.യൂസഫ് ഫൈസി,അബൂ സാലി ഫൈസി,ഹസൻ ആലംകോട്,ഡോ.ഷെമീർ ഹംസ,അഹമ്മദ് റഷാദി,അൻസി പള്ളിനട, അൻവറുദ്ദീൻ അൻവരി,യൂനുസ് ഹുദവി,ഡോ.ഷെരീഫ് നിസാമി,ഡോ.എച്ച്.എ.റഹ്മാൻ,അഡ്വ.സുബൈർ വഴിമുക്ക് തുടങ്ങിയവർ നേതൃത്വം നല്കി.