bank

കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരളയുടെ( എസ്.എഫ്.ബി.സി.കെ) ആഭിമുഖ്യത്തിൽ ദേശീയ ബാങ്കിംഗ് സെമിനാർ ഫെഡറൽ ബാങ്ക് മുൻ മാനേജിംഗ് ഡയറക്‌ടർ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ബി.സി.കെ പ്രസിഡന്റ് പി.വി. ജോയ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്‌ടർ ഒ പി. ആർ. ശേഷാദ്രി, മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ എബ്രഹാം തരിയൻ, എസ്.സി.എം.എസ് ഡയറക്ടർ പ്രതീക് നായർ, എസ്.എഫ്.ബി.സി.കെ ചീഫ് പാട്രൺ കെ.യു. ബാലകൃഷ്ണൻ, ഫെഡറൽ ബാങ്ക് ഏറണാകുളം സോണൽ മേധാവി രഞ്ജി അലക്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ ബൈജു കരൺ തുടങ്ങിയവർ പങ്കെടുത്തു.