
കോഴിക്കോട ് : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയത്തിലേക്ക് കുതിച്ച കാലിക്കറ്റ് എഫ്.സിയെ വിസ്മയകരമായി തളച്ച് തൃശൂർ മാജിക് എഫ്.സി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-2നാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കാലിക്കറ്റ് സിറ്റി രണ്ടു ഗോളുകളും നേടി മുന്നിലായിരുന്നു. 90-ാം മിനിട്ടിൽ ഒരു ഗോൾ മടക്കിയ തൃശൂർ ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ രണ്ടാം ഗോളും തിരിച്ചടിച്ച് സമനില പിടിച്ചു. 48-ാം മിനിട്ടിൽ റിയാസ് പി.ടി മുഹമ്മദിലൂടെയാണ് കാലിക്കറ്റ് മുന്നിലെത്തിയത്. 80-ാം മിനിട്ടിൽ പി.എം ബ്രിട്ടോ ലീഡുയർത്തി.90-ാം മിനിട്ടിൽ വിദേശതാരം സിൽവ ഗോമസ് യൂൾബറിലൂടെ മാജിക് എഫ്.സി ആദ്യ ഗോൾമടക്കുകയും പിന്നാലെ സിൽവ ലൂക്കാസ് എഡ്വാർഡോയിലൂടെ സമനില പടിച്ചെടുക്കുകയും ചെയ്തു.
നാലുമത്സരങ്ങളിൽ നിന്ന് ആറുപോയിന്റുമായി കാലിക്കറ്റാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.തൃശൂർ രണ്ട് പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.