pic

ടോക്കിയോ: ജപ്പാനിലെ വിദൂര ദ്വീപായ ഹാചിജോജിമയിൽ നേരിയ സുനാമി. ഇസൂ ദ്വീപിന് സമീപം റിക്ടർ സ്കെയിലിൽ 5.6 തീവ്രതിലെ ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രാദേശിക സമയം ഇന്നലെ രാവിലെ 9ന് 50 സെന്റീമീറ്റർ വരെയുള്ള സുനാമിത്തിരകൾ രേഖപ്പെടുത്തുകയായിരുന്നു. ഭൂചലനമുണ്ടായി 45 മിനിറ്റിന് ശേഷമായിരുന്നു ഇത്. ടോക്കിയോയ്ക്ക് തെക്കുള്ള മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. ഭൂചലനത്തിലും ചെറുസുനാമിയിലും ആളപായമോ നാശനഷ്ടമോ ഇല്ല.