
കൈയുടെയും വിരലുകളുടെയും ആകൃതി, കൈവെള്ളയിലെ രേഖകൾ എന്നിവ നോക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിലെ സവിശേഷതകളും ഭാവിയും അറിയാൻ സാധിക്കുന്നതാണ് ഹസ്‌തരേഖാ ശാസ്ത്രം. കൈപ്പത്തിയിലെ ചില രേഖകൾ പരിശോധിച്ചാൽ ആ വ്യക്തിയുടെ പ്രണയവും വിവാഹവുമെല്ലാം പ്രവചിക്കാൻ സാധിക്കുമെന്നും ഹസ്‌തരേഖാ വിദഗ്ദ്ധർ പറയുന്നു.
കൈവെള്ളയിൽ ഏകദേശം മദ്ധ്യഭാഗത്തുകൂടെയാണ് പ്രണയ രേഖ കടന്നുപോകുന്നത്. ഈ രേഖയുണ്ടെങ്കിൽ അയാൾ ഉറപ്പായും പ്രണയിച്ചാകും വിവാഹം കഴിക്കുക. ഈ രേഖയോട് ചേർന്ന് വിവാഹ രേഖയും ബുദ്ധി രേഖയും ആയുർ രേഖയും കടന്നുപോകുന്നു. ഈ രേഖകളെക്കുറിച്ച് അറിയാം.

ചൂണ്ടുവിരലിനും തള്ളവിരലിനുമിടയില്‍ തള്ളവിരലിനോട് ചേര്‍ന്ന് താഴേക്ക് പോകുന്നതാണ് ആയുര്‍രേഖ (1). കൈവെള്ളയുടെദ്ധ്യഭാഗത്തൂടെ കടന്നുപോകുന്നതാണ് ബുദ്ധിരേഖ (2). ചെറുവിരലിന് താഴെ ഏകദേശം കൈവെള്ളയിലെ മദ്ധ്യത്തിലൂടെ ചൂണ്ടുവിരലിന്റെ ഭാഗത്തേയ്ക്ക് പോകുന്നതാണ് ഹൃദയരേഖ എന്ന് വിളിക്കുന്ന പ്രണയ രേഖ (3). നടുവിരലിന് താഴെ കൈതണ്ടയിലേക്ക് പോകുന്നതാണ് നിങ്ങളുടെ വിധി നിര്‍ണയിക്കുന്ന രേഖ (4). പ്രണയ രേഖയ്ക്കും ചെറുവിരലിനും ഇടയിലാണ് മംഗല്യ രേഖ അല്ലെങ്കിൽ വിവാഹ രേഖ (5) വരുന്നത്.
പ്രണയം വിവാഹം തുടങ്ങിയ കാര്യങ്ങൾ മംഗല്യ രേഖ നോക്കി മനസിലാക്കാം. വിവാഹ രേഖയും പ്രണയ രേഖയും തമ്മിലുള്ള അകലം കൂടുതലുണ്ടെങ്കിൽ ഈ വ്യക്തിയുടെ മംഗല്യം ഇരുപത് വയസിനോടനുബന്ധിച്ച് നടന്നേക്കും. ഇവർ സ്വയം കണ്ടെത്തുന്ന വ്യക്തിയുമായാവും വിവാഹം. മംഗല്യ രേഖ തൃശൂപലത്തിന്റെ രൂപത്തിലാണെങ്കിലും അത് ശുഭകരമാണ്. ഇവരുടെ പ്രണയം വിജയിക്കുകയും അത് വിവാഹത്തിൽ എത്തുകയും ചെയ്യുന്നു.
കൈവിരലുകളുടെ ആകൃതി നോക്കിയാണ് ഒരാൾക്ക് എത്ര പ്രണയം ഉണ്ടാകുമെന്ന് അറിയാൻ സാധിക്കുക. കോൺ ആകൃതിയിലുള്ള വിരലുകളാണെങ്കിൽ അവർ പെട്ടെന്ന് പ്രണയത്തിലാവുകയും പെട്ടെന്ന് അതിൽ നിന്നും പിന്മാറുകയും ചെയ്യുന്നു. എത്ര ആത്മാർത്ഥത പ്രകടിപ്പിച്ചാലും ഒരേസമയം ഒന്നിലധികം ബന്ധങ്ങൾ ഇവർക്കുണ്ടാകുമെന്നാണ് വിശ്വാസം.