
നവാഗതനായ തമിഴരശൻ പച്ചമുത്തു സംവിധാനം ചെയ്ത ലബ്ബർ പന്ത് എന്ന ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായം. ഹരീഷ് കല്യാൺ, ആട്ടകത്തി ദിനേശ്, സഞ്ജന എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാസികയുടെ പ്രകടനം ചിത്രത്തിന്റെഹൈലൈറ്റുകളിലൊന്നാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഗംഭീര വിജയം കൈ വരിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ
സെലിബ്രിറ്റി ഷോ കൊച്ചിയിൽ നടന്നു. സ്വാസികയുടെ ഗംഭീര പ്രകടനം തിയേറ്ററിൽ ആസ്വദിക്കാൻ നിരവധി താരങ്ങളാണ് സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തത്.
വിനയ് ഫോർട്ട്, ബാല, മുന്ന, ധ്രുവ്, ദിനേശ് പണിക്കർ,മഞ്ജു പിള്ളൈ, ശിവദ, അനന്യ, സരയു, മഞ്ജരി , കാർത്തിക് സൂര്യ, കെ.എസ്. പ്രസാദ് , സംവിധായകൻ തരുൺ മൂർത്തിതുടങ്ങിയവരാണ് എത്തിച്ചേർന്നത്. ഷോയ്ക്ക് ശേഷം താരങ്ങളുടെയും പ്രേക്ഷകരുടെയും സ്നേഹാദരം സ്വാസിക ഏറ്രുവാങ്ങി.
സന്തോഷത്തിൽ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നിൽക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് സ്വാസിക പറഞ്ഞു. കേരളത്തിലും മികച്ച പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്നതിൽ കൂടുതൽ സന്തോഷിക്കുന്നെന്നും സ്വാസിക പറഞ്ഞു . സ്പോർട് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലബ്ബർ പന്ത്. പി. ആർ. ഒ പ്രതീഷ് ശേഖർ.