gold

തൃശൂർ: കാർ തടഞ്ഞ് രണ്ടര കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. തൃശൂരിലെ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും സുഹൃത്തും യാത്ര ചെയ്ത കാർ തടഞ്ഞാണ് അക്രമം നടത്തിയത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന യുവാക്കളെ അക്രമി സംഘം മർദ്ദിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.

കുതിരാൻ സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. അരുൺ സണ്ണിക്ക് ഗുരുതരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുണ്ട്.