ss

വ്യത്യസ്ത ലുക്കിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. വ്യത്യസ്ത ലുക്കിലാണ് താരം. സൈഡ് പാർട്ടട് പിക്സി ഹെയർ കട്ട് ചെയ്ത്, ഷാഡോ,​ ലിപ്സ്റ്റിക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് പെയിന്റിങും ചെയ്താണ് ലുക്ക്. പ്രയാഗയുടെ പുതിയ ലുക്കിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നുവരുമുണ്ട്. തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് ഒന്നും പറയാൻ ഇല്ല എന്ന് പ്രയാഗ ഒരിക്കിൽ വ്യക്തമാക്കിയിരുന്നു. ഒാരോരുത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാകുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം.അതു മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്. അതോ എന്റെ ഇഷ്ടത്തിനോ എന്നായിരുന്നു പ്രയാഗ പറഞ്ഞത്.