harithakarmasena

തിരുവനന്തപുരം: ഹരിത കര്‍മ്മസേന പ്രവര്‍ത്തകരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നാളെ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അദ്ധ്യക്ഷയായിരിക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ടിഎന്‍ സീമ മുഖ്യ പ്രഭാഷണം നടത്തും.


വനിതാ കമ്മീഷന്‍ അംഗങ്ങളായ വിആര്‍ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി കുഞ്ഞായിഷ, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, തിരുവനന്തപുരം നഗരസഭ സെക്രട്ടറി എസ്. ജഹാംഗീര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എഎസ് ശ്രീകാന്ത്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ് സുചിത്ര, സ്‌റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ ചിഞ്ചു ഷാജി, വനിതാ കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എആര്‍ അര്‍ച്ചന നേതൃത്വം നല്‍കും.
ഹരിതകര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുകയും, ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയിലൂടെ വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.