
കൊച്ചി: വീണ്ടും വിലയിൽ റെക്കാഡ് പുതുക്കി സ്വർണം. പവന് 480 രൂപ ഉയർന്ന് 56480 രൂപയായി. പവന് 60 രൂപ ഉയർന്ന് 7060 രൂപ ആയി. തുടർച്ചയായി അഞ്ചാം ദിനമാണ് സ്വർണ്ണം വിലയിൽ റെക്കാഡ് പുതുക്കുന്നത്. സ്വർണവില കൂടുന്നത് പ്രാദേശിക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണ്ണവില 2660 ഡോളറാണ്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.
ഇപ്പോഴത്തെ വിലയിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും(ജി.എസ്.ടി) ഉൾപ്പെടെ ഒരു പവൻ സ്വർണ്ണാഭരണം വാങ്ങണമെങ്കിൽ 64000 രൂപയോളം ചെലവാക്കേണ്ട സ്ഥിതിയാണിപ്പോൾ. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളാൽ രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് പ്രിയമേറുന്നതാണ് സ്വർണ്ണവില കത്തിക്കയറാനുള്ള കാരണം.