g

തിരുവനന്തപുരം: ഒഡെപെക് വഴി യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ടു ചെയ്യുന്നു .പ്രായപരിധി 25-40. ഉയരം 175 സെ.മീ. വിദ്യാഭ്യാസം:എസ്.എസ്.എൽസി. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. നല്ല കാഴ്ചശക്തിയും കേൾവി ശക്തിയുമുള്ളവർ ആയിരിക്കണം. അമിതവണ്ണം,കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌,നീണ്ട താടി മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അപേക്ഷിക്കാൻ പാടുള്ളതല്ല. തൊഴിൽ പരിചയം: 2 വർഷം. ശമ്പളം 51,000രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ,സർട്ടിഫിക്കറ്റുകൾ,തൊഴിൽ പരിചയം,പാസ്പോർട്ട്,ആധാർ എന്നിവ സഹിതം jobs@odepc.in ഈമെയിലിലേക്കു 30ന് മുൻപ് അപേക്ഷിക്കണം. വിദേശ തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ:0471-2329440/41/42/45/7736496574.