
ഇസ്ലാമാബാദ് : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരുകയായിരുന്നു. തോൽവിയിൽ പി സി ബിക്കെതിരെ ആരാധകർക്കൊപ്പം മുൻതാരങ്ങളും വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ മുൻ താരം കമ്രാൻ അക്മലും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ്,
ചിലരുടെ അഹങ്കാരമാണ് പാക് ടീമിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അക്മൽ പറഞ്ഞു. പാകിസ്ഥാൻ ബി,സിി.സി.ഐയെ കണ്ടുപഠിക്കണമെന്നും യുട്യൂബ് വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി, പി.സി.ബിയുടെ സമീപനമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ബോർഡിലെ ചിലരുടെ ഈഗോ കാരണം പാക് ടീം ഒരുപാട് ബുദ്ധിമുട്ടുകയാണ്. പ്രൊഫഷണലിസം എന്തെന്ന് പാകിസ്ഥാൻ ബി,സി.സി.ഐയെ കണ്ടുപഠിക്കണം. തന്റെ യുട്യൂബ് ചാനലിൽ ആയിരുന്നു കമ്രാൻ അക്മൽ ഇക്കാര്യം വിശദീകരിച്ചത്.
ബി.സി.സി.ഐയുടെ ടീം സെലക്ഷൻ, നായകൻ, കോച്ചുമാർ എന്നിവയെല്ലാം മികച്ചതാണ്, ഈ ഘടകങ്ങളാണ് ഇന്ത്യൻ ടീമിനെ ഒന്നാമത് എത്തിക്കുന്നത്. താരത്തിനെ പിന്തുണച്ചും വിമർശിച്ചും ആരാധകരും എത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായുള്ള തോൽവിയിൽ കനത്ത വിമർശനമുയർന്നതോടെ അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പര താരങ്ങൾക്കും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും വെല്ലുവിളിയാകും. അതേ സമയം മുൻ പാക് താരം ബാസിത് അലിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.