baroda

ന്യൂ ഡെൽഹി: യാത്ര,​ വിനോദ പ്രേമികൾക്ക് വർഷം മുഴുവൻ ആനുകൂല്യങ്ങൾ മിനിമം ഓർഡർ മൂല്യമില്ലാതെ നേടാൻ ബാങ്ക് ഒഫ് ബറോഡ ഓൺലൈൻ ട്രാവൽ ടെക് പ്ലാറ്റ് ഫോമുകളിലൊന്നായ ഈസ് മൈ ട്രിപ്പുമായി സഹകരിച്ച് ട്രാവൽ ഡെബിറ്റ് കാർഡ് പുറത്തിറക്കി. ഒരു പൊതുമേഖലാ ബാങ്ക് പുറത്തിറക്കുന്ന ആദ്യത്തെ കോബ്രാൻഡഡ് ട്രാവൽ ഡെബിറ്റ് കാർഡാണിത്. യാത്ര, ഹോട്ടൽ താമസം, ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ കോംപ്ലിമെന്ററി വാർഷിക അംഗത്വം, ജനപ്രിയ ഇകൊമേഴ്‌സ് സൈറ്റുകളിലെ വൗച്ചറുകളും കിഴിവുകളും ഉൾപ്പെടെ ഗണ്യമായ സമ്പാദ്യവും കാർഡിന്റെ പ്രത്യേകതകളാണ്. ഇന്നത്തെ ഉപഭോക്താവിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സവിശേഷ ആനുകൂല്യങ്ങൾ നൽകാനുള്ള ശ്രമത്തിന്റെ പ്രതിഫലനമാണ് ബാങ്ക് ഓഫ് ബറോഡ ഈസ് മൈട്രിപ്പ് ഡെബിറ്റ് കാർഡെന്ന് ബാങ്ക് ഒഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് മുതലിയാർ പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യത്തെ കോബ്രാൻഡഡ് ട്രാവൽ ഡെബിറ്റ് കാർഡ് പുറത്തിറക്കാൻ ബാങ്ക് ഒഫ് ബറോഡയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഈസ് മൈട്രിപ്പിന്റെ സഹസ്ഥാപകൻ റികാന്ത് പിറ്റി പറഞ്ഞു.