
കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട്, കണ്ണൂർ റീജിയണൽ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഒക്ടോബറിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28 യു.ജി/പി.ജി പ്രോഗ്രാമുകൾക്ക് ഈ അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചതായും അവർ അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് യു.ജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലേക്കു മാറുകയാണ്.
വാർത്താസമ്മേളനത്തിൽ പ്രൊഫ. ഡോ.വി. പി. ജഗതിരാജ് (വൈസ് ചാൻസലർ), പ്രൊഫ. ഡോ. എസ്. വി. സുധീർ ( പ്രോ. വൈസ് ചാൻസലർ, പ്രൊഫ. ടി. എം. വിജയൻ (സിൻഡിക്കേറ്റ് അംഗം ), ഡോ. കെ.പ്രദീപ് കുമാർ (റീജിയണൽ ഡയറക്ടർ, കോഴിക്കോട് ), എം. കെ. പ്രമോദ് ( ഡെപ്യൂട്ടി രജിസ്ട്രാർ ) എന്നിവർ പങ്കെടുത്തു.