fvb

തിരുവനന്തപുരം : ഫിസിക്കൽ എഡ്യൂക്കേഷൻ പീരിയഡിൽ കുട്ടികളെ ഗ്രൗണ്ടിലിറക്കാതെ ക്ളാസെടുക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഒരു സ്‌കൂൾ ഒരു ഗെയിം' പദ്ധതിയുടെ സ്‌പോർട്സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനച്ചടങ്ങിലെ അദ്ധ്യക്ഷപ്രസംഗത്തിലാണ് ഡയക്ടർ ഇക്കാര്യം പറഞ്ഞത്. കുട്ടികളിലെ മൊബൈൽ,കമ്പ്യൂട്ടർ അഡിക്ഷൻ മാരകമായി മാറുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കായികവിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായികമന്ത്രി വി.അബ്ദുറഹിമാൻ സ്‌പോർട്സ് കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.