jh

കൊല്ലം : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾപിടിയിലായി. കല്ലേലിഭാഗം വാഴാലികടവ് രതീഷ്(34), ശാസ്താംകോട്ട പോരുവഴി വള്ളിത്തുണ്ടിൽ വീട്ടിൽ ലിമിൽകുമാർ (52) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45ന് ആയിരുന്നു സംഭവം. കല്ലേലിഭാഗം സ്വദേശി ബാബുവിനെ (53) ആണ് ആക്രമിച്ചത്.

ബാബുവിന്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മിൽ ഉണ്ടായിരുന്ന മുൻ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ശ്രീജിത്തിനെ അന്വേഷിച്ച് ശ്രീജിത്തിന്റെ വീട്ടിൽ എത്തിയ പ്രതികൾ വഴക്കുണ്ടാക്കുന്നത് കണ്ട് ബാബു ചോദ്യം ചെയ്യാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ലിമിൽകുമാറിന്റെ മകൻ മിഥുൻ(20), ശാസ്താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടിൽ അനന്തു (27) എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. എന്നാൽ രതീഷും ലിമിൽകുമാറും ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ഇവർക്കായുള്ള തെരച്ചിൽ നടത്തിവരുന്നതിനിടയിൽ പിടിക്കപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, വേണുഗോപാൽ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, നൗഫൻജൻ, റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.