-black-nose

കൊതുകിലൂടെ പകരുന്ന നിരവധി രോഗങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവ കൊതുകുകളിലൂടെയാണ് പകരുന്നത്. അത്തരത്തിൽ ഒരു അപൂർവ രോഗത്തെ കണ്ടെത്തിയതായി വിദഗ്ധർ പറയുന്നു. 'ബ്ലാക്ക് നോസ്' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ചെന്നെെയിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.

ജനിച്ച് 15 ദിവസം മാത്രമുള്ള പെൺകുഞ്ഞിന്റെ മൂക്കിൽ കറുത്ത പാടുകൾ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് ആരോഗ്യവതിയായിരുന്നുവെങ്കിലും പനി വന്നതിന് പിന്നാലെയാണ് മൂക്കിൽ കറുത്ത പാടുകൾ വരാൻ തുടങ്ങിയത്. ബ്ലാക്ക് നോസ് എന്ന് അറിയപ്പെടുന്ന പോസ്റ്റ് ചിക്കുൻഗുനിയ ഹൈപ്പർപിഗ്മെന്റേഷൻ എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെക്കുറിച്ച് പറയുന്നത്. കുഞ്ഞിന്റെ അമ്മയ്ക്ക് പ്രസവത്തിന് മുൻപ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കുഞ്ഞിന്റെ അവസ്ഥ മോശമല്ലെന്നും പ്രാഥമിക ചികിത്സ കൊണ്ട് തന്നെ ഇത് മാറ്റാൻ കഴിയുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

-black-nose

ബ്ലാക്ക് നോസ്

ബ്രൗൺ നോസെന്നും ഇത് അറിയപ്പെടാറുണ്ട്. ഈ രോഗം പലപ്പോഴും മുക്കിലെ ചർമ്മത്തെയാണ് ബാധിക്കുന്നത്. മുക്കിലും അതിന് ചുറ്റും കറുത്ത പാടുകൾ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഈ പാടുകൾ മൂക്കിന്റെ വശങ്ങളിലേക്കും പാലത്തിലേക്കും പടരാൻ സാദ്ധ്യയുണ്ട്. ചിക്കുൻഗുനിയ മൂലം ഉണ്ടാകുന്ന പനി കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷം ഇത് പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുണ്ട്. സാധാരണയായി ഈ പാടുകൾ സ്വയം അപ്രത്യക്ഷമാകുന്നു. ചിലത് ആറ് മാസം വരെ നിൽക്കാൻ സാദ്ധ്യതയുണ്ട്.

രോഗത്തിന്റെ കാരണം

ബ്ലാക്ക് നോസ് രോഗത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാലും ചിക്കുൻഗുനിയ വെെറസ് കൊണ്ട് ഉണ്ടാകുന്ന പോസ്റ്റ് ഇൻഫ്ലമേറ്ററി ഹെെപ്പർപിഗ്‌മെന്റേഷന്റെ ഫലമാണിതെന്ന് കരുതുന്നു.

-black-nose

ചികിത്സ

ഈ രോഗം ബാധിച്ചവരിൽ മൂക്കിന്റെ വശങ്ങളിലും മറ്റും പൂരട്ടാനുള്ള ക്രീമുകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. കൂടാതെ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ മോയ്‌സ്ചറെെസറുകൾ നൽകാറുണ്ട്. ഇത് രോഗം പെട്ടെന്ന് കുറയാൻ സഹായിക്കുന്നു. രോഗം ചർമ്മത്തിലുണ്ടാകുന്ന പിഗ്‌മെന്റേഷൻ അധികം ദോഷകരമല്ല. അതുപോലെ താൽക്കാലികവുമാണ്.

ചിക്കുൻഗുനിയ

ഇന്ത്യയിൽ ഇപ്പോൾ ചിക്കുൻഗുനിയയുടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ രോഗികളുടെ മുക്കിലും ഇത്തരത്തിൽ കറുത്ത പാടുകൾ കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. സാധാരണഗതിയിൽ ചിക്കുൻഗുനിയ ബാധിച്ച രോഗികൾക്ക് പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കഠിനമായ സന്ധിവേദന, തലവേദന, പേശി വേദന, ക്ഷീണം, ചുവന്ന തടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങളായി കാണിക്കുന്നത്. എന്നാൽ ഇപ്പോൾ ആളുകളിൽ ബാധിക്കുന്ന ചിക്കുൻഗുനിയയിൽ മൂക്കിൽ പാടുകൾ ഉണ്ടാകുന്നു.

-black-nose

മഹാരാഷ്ട്രയിൽ ചിക്കുൻഗുനിയ വേരിയന്റ് 2,643 കേസുകൾ റിപ്പോർട്ട് ചെയ്തു. അതും പൂനെയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിക്കുൻഗുനിയ വെെറസിന്റെ പുതിയ വകഭേദം പക്ഷാഘാതം, മൂക്കിൽ കറുപ്പ്, രക്തത്തിലെ പ്ലേറ്റ്‌ലെെറ്റിന്റെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.