
ദുബായ്: ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കാൻ വേണ്ടി സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഭർത്താവ്. ദുബായ് സ്വദേശിയായ ജമാൽ അൽ നടക്ക് ആണ് 418 കോടി രൂപ മുടക്കി ദ്വീപ് വാങ്ങിയത്. ബ്രിട്ടീഷ് വനിതയായ സോദി അൽ നടക് ആണ് യുവാവിന്റെ ഭാര്യ. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുപത്തിയാറുകാരി ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസിക്കുന്നത്.
ബിക്കിനി ധരിച്ച് കടൽത്തീരത്ത് സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് തന്റെ ഭർത്താവ് ദ്വീപ് സ്വന്തമാക്കിയതെന്ന് യുവതി പറഞ്ഞു. യുവതി ദ്വീപിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വളരെപ്പെട്ടന്ന് തന്നെ വൈറലാകുകയും ചെയ്തു. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
'ഇത് ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപമാണ്,' എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഭർത്താവ് ജമാൽ അൽ നദക്കിനൊപ്പം സോദി പോസ് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ജമാൽ ഒരു വിമാനത്തിൽ ഇരിക്കുന്നതും തുടർന്ന് അവളുടെ ഭർത്താവ് അവൾക്കായി വാങ്ങിയ സ്വകാര്യ ദ്വീപിലേക്കും പോകുന്നതും കാണിക്കുന്നു. ദുബായിൽ പഠിക്കുന്ന സമയത്താണ് സോദി ജമാലിനെ പരിചയപ്പെട്ടത്.
'ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു, അതിനാൽ കോടീശ്വരനായ ഭർത്താവ് ഒരു ദ്വീപ് വാങ്ങി.'- എന്ന് വീഡിയോയിലുടനീളം എഴുതിക്കാണിക്കുന്നുണ്ട്. രസകരമായ കമന്റാണ് വീഡിയോയ്‌ക്ക് വന്നുകൊണ്ടിരിക്കുന്നത്.