p

2023 ജൂലായ് -2024 ജൂൺ കാലയളവിൽ നടത്തിയ തൊഴിൽ സർവേയിൽ രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഊന്നൽ നൽകിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിന് ഉപരിപഠനത്തിൽ പ്രസക്തിയേറുന്നു. മൾട്ടിഡിസിപ്ലിനറി വിദ്യാഭ്യാസം, സ്കിൽ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് തൊഴിൽ ലഭ്യതാ മികവ് ഉയർത്തും.നിരവധി മേഖലകളിലൂടെ വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് സംഭരിക്കാം. സ്കിൽ വികസന കോഴ്സുകൾ, പ്രൊജക്റ്റ് വർക്ക്, ഇനവേഷൻ പ്രൊജക്ടുകൾ, സ്റ്റാർട്ടപ്പുകൾ, അസൈൻമെന്റുകൾ, ലബോറട്ടറി വർക്ക്, മൈനർ കോഴ്സുകൾ, സോഷ്യൽ വർക്ക്, എൻ.സി.സി, സ്പോർട്സ്, ഗെയിംസ്, പെർഫോമിംഗ് ആർട്സ്, യോഗ, എൻ.എസ്.എസ്, ഇന്റേൺഷിപ്പുകൾ മുതലായവ ക്രെഡിറ്റ് ട്രാൻസ്‌ഫറിന് ഉപകരിക്കും.

അടുത്തയിടെ പുറത്തിറങ്ങിയ ഗ്ലോബൽ സ്‌കിൽസ് 2024 റിപ്പോർട്ട് വിലയിരുത്തി പരമ്പരാഗത കോഴ്സുകളിൽ കാലികമായ മാറ്റം വരുത്തണം. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഭാവി ഇനവേഷൻ, തൊഴിലുകൾ എന്നിവയിലേക്കാവശ്യമായ കോഴ്സുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഡിജിറ്റലൈസേഷൻ, ഓട്ടോമേഷൻ, ആഗോളവത്കരണം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിൽ സ്കിൽ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് ഗ്ലോബൽ സ്കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അപ് സ്കില്ലിംഗ്, റീ സ്കില്ലിംഗ്എന്നിവയ്ക്ക് പ്രസക്തിയേറിവരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിലും 60 ശതമാനം തൊഴിലാളികൾക്ക് 2027നുള്ളിൽ തുടർപരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളിൽ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളിൽ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണ് ഗ്ലോബൽ സ്കിൽസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബിസിനസ്സ്, ടെക്നോളജി, ഡാറ്റ സയൻസ് സ്കില്ലുകൾക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് , സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട സ്കില്ലുകൾക്ക് ആവശ്യകതയേറുന്നു. ഓഡിറ്റിംഗ്, പീപ്പിൾ മാനേജ്മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവ ഇവയിൽ പ്പെടുന്നു. ടെക്നോളജി സ്കില്ലുകളിൽ ക്ളൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിഗ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, ഡാറ്റാബേസ്, മൊബൈൽ ഡെവലപ്മെന്റ്, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എൻജിനിയറിംഗ്, സോഫ്ട്‌വെയർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡെവലപ്മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. സൈബർസെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, സോഫ്ട്‌വെയർ ആർക്കിടെക്ചർ, അൽഗൊരിതംസ് എന്നിവയ്ക്കാണ് സാദ്ധ്യതയേറുന്നത്. ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിംഗ്, മാത്തമാറ്റിക്സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫർമാറ്റിക്സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു. ഓപ്പറേഷൻസ് മാനേജ്മെന്റ്, ലീഡർഷിപ് ഡെവലപ്മെന്റ്, സപ്ലൈ ചെയിൻ സിസ്റ്റംസ്, ബഡ്ജറ്റ് മാനേജ്മെന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, ലീഡർഷിപ് & മാനേജ്മെന്റ്, സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴിൽ നൈപുണ്യ മേഖലകളാണ്.