ss

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർ ഹിക്കുന്ന മെയ്യഴകൻ ഇന്ന് ലോക വ്യാപകമായി പ്രദർശനത്തിന് എത്തുന്നു. 96 എന്ന പ്രണയകാവ്യത്തിനുശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അപൂർവ്വ ചാരുതയുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .ചെന്നൈയിൽ കഴിഞ്ഞയാഴ്ച നടന്ന മെയ്യഴകന്റെ പ്രിവ്യൂ കണ്ടവരെല്ലാം " ഒരു മലയാള സിനിമ പോലെ മനോഹരമായിരിക്കുന്നു" എന്നാണ് അഭിപ്രായപ്പെട്ടത്.96 എന്ന ചിത്രത്തിന്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെയും സംഗീതം.കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ്- കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങൾ - കാർത്തിക് നേതാ, ഉമാ ദേവി.

സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാണം.വിജയ് സേതുപതി നായകനായി അഭിനയിച്ച വൻ വിജയം നേടിയ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർന്നാണ് മെയ്യഴകൻ വിതരണം ചെയ്യുന്നത്.

ആ​ശം​സ​യു​മാ​യി ​ടൊ​വി​നോ
സൂ​ര്യ​ ,​ ​കാ​ർ​ത്തിഎ​ന്നി​വ​രോ​ടൊ​പ്പ​മു​ള്ള​ ​ചി​ത്ര​വും ഹൃദ​യ​സ്പ​ർ​ശി​യാ​യ​ ​കു​റി​പ്പും​ ​പ​ങ്കു​വ​ച്ച് ടൊ​വി​നോ​ ​തോ​മ​സ്. ഒ​രു​ ​ന​ട​നാ​കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​വ​ർ​ഷ​ങ്ങ​ളി​ൽ,​ ​ര​ണ്ടു​പേ​രും​ ​എ​നി​ക്ക് ​അ​വ​രു​ടേ​താ​യ​ ​വ​ഴി​ക​ളും​ ​പ്ര​ചോ​ദ​ന​ത്തി​ന്റെ​ ​അ​ള​വും​ ​ന​ൽ​കി.​ ​ഇ​ന്ന്,​ ​ഈ​ ​ര​ണ്ട് ​മി​ക​ച്ച​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​യും​ ​വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​യും​ ​ഇ​ട​യി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​എ​ന്റെ​ ​യാ​ത്ര​യെ​ ​സ്വാ​ധീ​നി​ക്കു​ന്ന​തി​ലെ​ ​അ​വ​രു​ടെ​ ​പ​ങ്ക് ​അം​ഗീ​ക​രി​ക്കാ​ൻ​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​സൂ​ര്യ​ ​ശി​വ​കു​മാ​റി​നെ​യും​ ​കാ​ർ​ത്തി​യെ​യും​ ​കാ​ണാ​നും​ ​സ​മ​യം​ ​ചി​ല​വ​ഴി​ക്കാ​നും​ ​സാ​ധി​ച്ച​തി​ൽ​ ​വ​ള​രെ​ ​സ​ന്തോ​ഷം .കാ​ർ​ത്തി​യു​ടെ​ ​മെ​യ്യ​ഴ​ക​ൻ​ ​നാ​ളെ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​നും​ ​എ​ന്റെ​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞ​ ​ആ​ശം​സ​ക​ൾ.​ ​ടൊ​വി​നോ​യു​ടെ​ ​വാ​ക്കു​ക​ൾ.